നെല്ലിയാമ്പതി ഭൂമിക്കേസ്: സംസ്ഥാന സർക്കാർ നടപടി ശരിവച്ച് സുപ്രീംകോടതി

08:41 PM Sep 03, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പാ​ട്ട​ക്ക​രാ​ര്‍ ലം​ഘി​ച്ച​തി​നാ​ല്‍ നെ​ല്ലി​യാ​മ്പ​തി​യി​ലെ ബി​യാ​ട്രി​സ് എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. ഏ​റ്റെ​ടു​ക്ക​ലി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​സ്റ്റേ​റ്റ് കൈ​വ​ശം വ​ച്ച സ​മ​യ​ത്തെ ആ​ദാ​യം എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് എ​ടു​ക്കാം. അ​തി​ന​പ്പു​റ​മു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചു. എ​ന്നാ​ല്‍ നെ​ല്ലി​യാ​മ്പ​തി​യി​ലെ ത​ന്നെ കൊ​ച്ചി​ന്‍ എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

1952 53 ലാ​ണ് തൂ​ത്ത​മ്പാ​റ​ക്ക് സ​മീ​പ​മു​ള്ള 246.26 ഏ​ക്ക​ര്‍ ബി​യാ​ട്രി​സ് എ​സ്റ്റേ​റ്റ് പി.​ഐ. ജോ​സ​ഫ് എ​ന്ന വ്യ​ക്തി​ക്ക് സ​ര്‍​ക്കാ​ര്‍ 99 വ​ര്‍​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് കൈ​മാ​റി​യ​ത്. ഏ​ലം, കാ​പ്പി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. എ​സ്റ്റേ​റ്റ് ന​ട​ത്തി​പ്പി​ന് 1974 ല്‍ ​അ​ദ്ദേ​ഹം കെ.​കെ ജോ​സ​ഫ് എ​ന്ന വ്യ​ക്തി​ക്കൊ​പ്പം ചേ​ര്‍​ന്ന് ക​മ്പ​നി രൂ​പ​വ​ത്ക​രി​ച്ചു. ക​മ്പ​നി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ ക​രാ​ര്‍ ഒ​പ്പി​ട്ടു. എ​ന്നാ​ല്‍ പാ​ട്ട​ക്ക​രാ​ര്‍ ലം​ഘി​ച്ച് 1983 ല്‍ ​എ​സ്റ്റേ​റ്റി​ലെ 50 ഏ​ക്ക​ര്‍ ഭൂ​മി മ​റ്റൊ​രു വ്യ​ക്തി​ക്ക് വി​ല്പ​ന ന​ട​ത്തി​യ​താ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

ഇ​തോ​ടെ​യാ​ണ് 2002ല്‍ ​ഭൂ​മി ഏറ്റെ​​ടു​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​ന് ശേ​ഷം 2005ല്‍ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കേ​ര​ള ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ശ​രി​വെ​ച്ചി​രു​ന്നു. എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി. അ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി മു​തി​ര്‍​വ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത, സ്റ്റാന്‍റിം​ഗ് കോ​ണ്‍​സ​ല്‍ ജി. ​പ്ര​കാ​ശ്, അ​ഭി​ഭാ​ഷ​ക​ന്‍ എം.​എ​ല്‍. ജി​ഷ്ണു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. ബി​യാ​ട്രി​സ് എ​സ്റ്റേ​റ്റ് കൈ​വ​ശം വ​ച്ചി​രു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ തോ​മ​സ് പി. ​ജോ​സ​ഫും അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് പ​ദ്മ​നാ​ഭ​നും ഹാ​ജ​രാ​യി.