ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ

08:23 PM Sep 03, 2021 | Deepika.com
പോ​ത്ത​ൻ​കോ​ട്: താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ത്ത​ൻ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ വി. ​അ​ബ്ബാ​സി​ന് സ​സ്പെ​ൻ​ഷ​ൻ. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടേ​താ​ണ് ന​ട​പ​ടി.

ജോ​ലി സ്ഥ​ല​ത്ത് മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വ​നി​താ ക​മ്മീ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.