അട്ടപ്പാടിയിൽ ആദിവാസി സ്ത്രീ തലയ്ക്ക് അടിയേറ്റു മരിച്ചു; ഭർത്താവ് ഒളിവിൽ
07:21 PM Sep 03, 2021 | Deepika.com
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീ മരിച്ച നിലയിൽ. താഴെമുള്ളി ഊരിലെ പാപ്പയെ(46) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. സംഭവത്തിൽ ഭർത്താവ് കുമാർ ഒളിവിലെന്ന് പോലീസ് പറഞ്ഞു.