ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് വെങ്കലം നേടി. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
കൊറിയയുടെ എം.എസ്. കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി. രണ്ട് സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് ഇന്ത്യക്കുള്ളത്.
പാരാലിമ്പിക്സ്: ഹർവിന്ദർ സിംഗിന് വെങ്കലം; അമ്പെയ്ത്തിൽ ഇന്ത്യക്ക് ആദ്യ മെഡൽ
06:50 PM Sep 03, 2021 | Deepika.com