കൊച്ചി: ജനങ്ങളോടുള്ള പോലീസ് പെരുമാറ്റത്തിന് എതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി നിർദേശിച്ചു.
പോലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി. എടാ, എടീ തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.
എടാ, എടീ വിളി ജനങ്ങളോട് വേണ്ട; പോലീസിനോട് ഹൈക്കോടതി
06:15 PM Sep 03, 2021 | Deepika.com