ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. കെപിസിസി പുനസംഘടന മുഖ്യ അജണ്ടയാകും.
കേരളത്തില്‍ കോണ്‍ഗ്രസില്‍ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതിനിടയാണ് ഹൈക്കമാന്‍ഡ് ഇടപെടൽ. കെപിസിസി പുനഃസംഘടനാകാര്യങ്ങളും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തും.
ഡിസിസി അധ്യക്ഷന്മാരുടെ നിയമന തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് പ്രതികരിച്ച താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തിന് പൂര്‍ണപിന്തുണയാണ് അറിയിച്ചത്.
കോൺഗ്രസിലെ തര്‍ക്കം പരിഹരിക്കാൻ ഹൈക്കമാൻഡ്; താരിഖ് അൻവർ കേരളത്തിലേക്ക്
04:56 PM Sep 03, 2021 | Deepika.com