സ​ലാ​മി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ട്; ജി.​സു​ധാ​ക​ര​നെ​തി​രെ സി​പി​എം റി​പ്പോ​ർ​ട്ട്

02:30 PM Sep 03, 2021 | Deepika.com
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് സി​പി​എം റി​പ്പോ​ർ​ട്ട്. അ​മ്പ​ല​പ്പു​ഴ സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ള​മ​രം ക​രിം, കെ.​ജെ തോ​മ​സ് എ​ന്നി​വ​രു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​ണ് പാ​ർ​ട്ടി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

സു​ധാ​ക​ര​ന്‍റെ സ​മീ​പ​നം സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി​രു​ന്നി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ സു​ധാ​ക​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും സ​ഹാ​യ​ക​ര​മാ​യ സ​മീ​പ​നം ഉ​ണ്ടാ​യി​ല്ല. നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. സ​ലാ​മി​നെ​തി​രെ വ​ര്‍​ഗീ​യ​ശ​ക്തി​ക​ള്‍ ന​ട​ത്തി​യ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ മൗ​നം പാ​ലി​ച്ചു. സ​ലാ​മി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ഇ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​ന്‍ സു​ധാ​ക​ര​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ക്കും. അ​ച്ച​ട​ക്ക ന​ട​പ​ടി സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ടി​ല്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.