വീ​ണ്ടും വാ​ക്സി​ൻ പ്ര​തി​സ​ന്ധി; ആ​റ് ജി​ല്ല​ക​ളി​ൽ തീ​ർ​ന്നു

12:28 PM Sep 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​ൻ ക്ഷാ​മം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ആ​റ് ജി​ല്ല​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക് അ​വ​സാ​നി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളാ​ണ് വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ കേ​ര​ളം അ​റി​യി​ച്ചു ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്താ​കെ 1.4 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. 70 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ൾ​ക്കും നി​ല​വി​ൽ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും ല​ഭി​ച്ചു​വെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്.

വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം ര​ണ്ടാം ഡോ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം കോ​വാ​ക്സി​ൻ പ​ല​യി​ട​ത്തും ആ​ളു​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ടി കാ​ണി​ക്കു​ന്നു​ണ്ട്.