യു​വ​തി മ​രി​ച്ച നി​ല​യി​ല്‍; ഭ​ര്‍​ത്താ​വി​നെ കാ​ണാ​നി​ല്ല

11:26 AM Sep 03, 2021 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: പ​ത്തു​വ​യ​സു​ള്ള മ​ക​നൊ​പ്പം രാ​ത്രി ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​റ​ഡു​ക്ക​യ്ക്ക് സ​മീ​പം ക​ല്ലം​കു​ഡ്‌​ലു​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​യ​നാ​ട് തി​രു​നെ​ല്ലി സ്വ​ദേ​ശി​നി അ​നി​ത(45)​യാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വ് കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി ക​ണ്ണ​ന്‍ ന​മ്പൂ​തി​രി​യെ കാ​ണാ​താ​യി. ഇ​യാ​ള്‍ താ​ന്ത്രി​ക ക​ര്‍​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ദീ​ര്‍​ഘ​യാ​ത്ര​ക​ള്‍ ന​ട​ത്താ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നും പോ​യ​താ​ണെ​ന്നാ​ണ് മ​ക​ന്‍ ആ​കാ​ശ് പ​റ​യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​കാ​ശ് ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ള്‍ അ​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ ഇ​വി​ടെ സ്ഥ​ലം​വാ​ങ്ങി താ​മ​സം തു​ട​ങ്ങി​യ​ത്.

പു​തി​യ വീ​ട് പ​ണി​യു​ന്ന​തി​നാ​യി നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. അ​ടു​ത്തു​ത​ന്നെ കെ​ട്ടി​യ താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് ഷെ​ഡി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്.