തിരുവനന്തപുരം: ബൈക്ക് ടെമ്പോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. നരുവാമൂട് മുക്കംപാലമൂട് അമ്മാനിമല സ്വദേശി ശരത്ത് (18) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 ന് താന്നിവിളയിലായിരുന്നു അപകടം. ശരത്തും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീഷും (19) സഞ്ചരിച്ചിരുന്ന ബൈക്ക് ഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് വരുന്നതിനിടെ ടെമ്പോയുമായി ഇടിക്കുകയായിരുന്നു.
ശരത്തിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീഷ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് ബൈക്ക് അപകടം: യുവാവ് മരിച്ചു
11:18 AM Sep 03, 2021 | Deepika.com