കോ​വി​ഡ്: ഇ​ന്ന് ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം

09:58 AM Sep 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് ചേ​രും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പു​റ​മേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ, റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം നാ​ലി​നാ​ണ് യോ​ഗം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്യും. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം നേ​രി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ളും ച​ർ​ച്ച​യാ​കും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കും.