ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി മൂന്നാം റൗണ്ടിൽ കടന്നു. ഡാനീഷ് കൗമാരക്കാരി ക്ലാര ടോസണിനെയാണ് ബാർട്ടി മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വിജയം.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ഡാനിഷ് താരം ശക്തമായി തിരിച്ചടിച്ചു. ടൈ ബ്രേക്കറിലാണ് രണ്ടാം സെറ്റ് ബാർട്ടി നേടിയത്. സ്കോർ: 6-1, 7-5. മൂന്നാം റൗണ്ടിൽ അമേരിക്കയുടെ ഷെൽബി റോജേഴ്സ് ആണ് ബാർട്ടിയുടെ എതിരാളി.
നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഡച്ച് താരം ടാലോൺ ഗ്രീക്സ്പൂരിനെ മറികടന്നാണ് ജോക്കോവിച്ച് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 6-2, 6-3, 6-2.
യുഎസ് ഓപ്പൺ: ആഷ്ലി ബാർട്ടി മൂന്നാം റൗണ്ടിൽ
09:25 AM Sep 03, 2021 | Deepika.com