അ​ഫ്ഗാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ത​യൊ​രു​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ

08:43 AM Sep 03, 2021 | Deepika.com
ല​ണ്ട​ൻ: താ​ലി​ബാ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ത​യൊ​രു​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ. യു​കെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഖ​ത്ത​റി​ലെ​ത്തി​യ അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രെ ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു ഡൊ​മി​നി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്ക് മാ​നു​ഷി​ക​പ​രി​ഗ​ണ​ന ന​ൽ​കാ​നും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നും ബ്രി​ട്ട​ൻ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും ഡൊ​മ​നി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.