ഐ​ഡ ചു​ഴ​ലി​ക്കാ​റ്റ്; അ​മേ​രി​ക്ക​യി​ൽ 26 മ​ര​ണം

04:14 AM Sep 03, 2021 | Deepika.com
ഐ​ഡ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലും രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ 26 മ​ര​ണം. ര​ണ്ട് വ​യ​സു​ള്ള ഒ​രു കു​ട്ടി ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ മ​രി​ച്ചു. ന്യൂ​ജേ​ഴ്‌​സി​യി​ലും എ​ട്ട് പേ​ര്‍ മ​രി​ച്ചു.

പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ സ​ബ​ര്‍​ബ​ന്‍ മോ​ണ്ട്‌​ഗോ​മ​റി കൗ​ണ്ടി​യി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​മാ​ന-​ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും അ​വ​ശ്യ​മ​ല്ലാ​ത്ത ഗ​താ​ഗ​ത​ങ്ങ​ളും റ​ദ്ദാ​ക്കി. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ന്യൂ​യോ​ർ​ക് സി​റ്റി മേ​യ​ർ പ​റ​ഞ്ഞു.

തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ൽ നാ​ശം വി​ത​ച്ച കാ​റ്റ​ഗ​റി നാ​ലി​ൽ പെ​ട്ട ഐ​ഡ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​യി​രു​ന്നു. യു​എ​സി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​യി​ല്ല. മി​സി​സി​പ്പി, ലൂ​സി​യാ​ന, അ​ല​ബാ​മ, ഫ്ലോ​റി​ഡ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​ച്ചു.