വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കണക്ടികട്ടില്‍ ചെറുവിമാനം തകര്‍ന്നു വീണു. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങള്ക്കിടയിലേക്കാണ് വിമാനം നിലംപതിച്ചത്.
അപകടത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചോയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിലും വ്യക്തതയില്ല. എന്നിരുന്നാലും ആരെയും ആശുപത്രിയിലെത്തിച്ചിട്ടില്ലെന്നാണ് സൂചന.
യന്ത്ര തകരാർ; അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണു
03:06 AM Sep 03, 2021 | Deepika.com