കൊല്ലം: കൊല്ലം പരവൂരിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും സ്വീകരിച്ച നടപടികളും വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടന്നത്. പ്രതി ആശിഷിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ആക്രമണത്തിനിരയായ ഷംലയും മകന് സാലുവും ആശുപത്രിയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ പരവൂര്‍ ബീച്ചിനടുത്താണ് സംഭവമുണ്ടായത്.
അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
12:37 AM Sep 03, 2021 | Deepika.com