ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​വ​കാ​ശം തേ​ടി

08:48 PM Sep 02, 2021 | Deepika.com
കൊ​ച്ചി: ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​വ​കാ​ശം തേ​ടി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഇ​ഡി പ​റ​ഞ്ഞു. ച​ന്ദ്രി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​ഡി കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത്.

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ങ്ങ​ളി​ലെ തെ​ളി​വു​ക​ള്‍ മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഇഡി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് താ​ന്‍ ഹാ​ജ​രാ​യ​തെ​ന്നു ജ​ലീ​ല്‍ പ​റ​ഞ്ഞു.