കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിപണിയിൽ 75 ലക്ഷം രൂപയോളം ഇതിനു വില വരും.
ബഹ്റനിൽനിന്നു ഖത്തർ എയർവെയ്സ് വിമാനത്തിൽ വന്ന താമരശേരി സ്വദേശി ഹാഫീസ് റഹ്മാനിൽനിന്നാണ് സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കവറിലാക്കി ഷൂസിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒന്നരക്കിലോ സ്വർണം പിടിച്ചു
08:40 PM Sep 02, 2021 | Deepika.com