തിരുവനന്തപുരം: 2020 - 21 അധ്യയനവർഷത്തിലെ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
2020 - 21 അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
07:28 PM Sep 02, 2021 | Deepika.com