കണ്ണൂര്‍: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് നേതാക്കള്‍ വിട്ടുനിന്നത്.
ഓണ്‍ലൈനായി നടന്ന പരിപാടിയിൽ ഇരുവരും പങ്കുചേർന്നില്ല. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്, വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുത്തെന്ന് സതീശൻ പാച്ചേനി പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇരുവരുടേയും ദൃശ്യങ്ങൾ കണ്ണൂരിൽ കാണാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ കൂടാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
02:53 PM Sep 02, 2021 | Deepika.com