ഗ്രൂ​പ്പ​ല്ല, പാ​ർ​ട്ടി​യാ​ണ് മു​ഖ്യം: കെ.​സി വേ​ണു​ഗോ​പാ​ൽ

02:35 PM Sep 02, 2021 | Deepika.com
ക​ണ്ണൂ​ർ: അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യാ​ലും മു​ഖ്യം പാ​ർ​ട്ടി​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണ് കോ​ൺ​ഗ്ര​സ് ശൈ​ലി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫി​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ര​സ്പ​രം ക​ല​ഹി​ച്ചു ക​ള​യാ​ന്‍ സ​മ​യ​മി​ല്ല. വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് സ്വ​യം ല​ക്ഷ്മ​ണ​രേ​ഖ വേ​ണം. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ക​ണം. ജ​നാ​ധി​പ​ത്യ​ശൈ​ലി​യി​ലു​ള്ള എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കും. ത​നി​ക്ക് ഒ​രു പ്ര​ത്യേ​ക ഗ്രൂ​പ്പു​ണ്ടെ​ന്ന​ത് ഭാ​വ​നാ​സൃ​ഷ്ടി​യാ​ണ്. കോ​ൺ​ഗ്ര​സാ​ണ് ത​ന്‍റെ ഗ്രൂ​പ്പെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.