മുംബൈ: യുവനടനും മോഡലുമായ സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിഗ് ബോസ് 13-ാം സീസണിലെ വിജയിയായിരുന്നു. ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
ബാലിക വധു എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സിദ്ധാർഥ് ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ വേഷമിട്ടു.
യുവനടൻ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
01:35 PM Sep 02, 2021 | Deepika.com