യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് നി​യ​മ​നം: താ​ൻ അ​റി​ഞ്ഞ​ല്ലെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍

01:26 PM Sep 02, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് നി​യ​മ​നം ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ൽ​എ. നി​യ​മ​ന​ത്തി​നെ​തി​രെ ആ​ദ്യം പ്ര​തി​ക​രി​ച്ച​ത് താ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ലെ പ്ര​ത്യേ​ക സെ​ല്ലാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി​യ​റി​യി​ല്ല. വ​ക്താ​ക്ക​ളാ​കാ​ൻ ക​ഴി​വു​ള്ള നി​ര​വ​ധി പേ​ർ യൂ​ത്തു​കോ​ൺ​ഗ്ര​സി​ലു​ണ്ട്. നേ​താ​ക്ക​ളു​ടെ മ​ക്ക​ളാ​യ​തു​കൊ​ണ്ട് പ്ര​ത്യേ​ക യോ​ഗ്യ​ത​യോ അ​യോ​ഗ്യ​ത​യോ ഇ​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

നേ​താ​ക്ക​ള്‍ പേ​രെ​ഴു​തി​ക്കൊ​ടു​ത്ത് വ​ന്ന നി​യ​മ​ന​മ​ല്ലി​ത്. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. ഇ​വി​ടു​ത്തെ വി​കാ​രം മ​ന​സി​ലാ​ക്കി നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​റി​ഞ്ഞ​യു​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​നം റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. കെ.​സി വേ​ണു​ഗോ​പാ​ലി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ബാ​ലി​ശ​മാ​ണെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.