കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ തെ​ളി​വു​ന​ൽ​കാ​ൻ ജ​ലീ​ൽ ഇ​ഡി ഓ​ഫീ​സി​ൽ

12:08 PM Sep 02, 2021 | Deepika.com
കൊ​ച്ചി: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ തെ​ളി​വു​ന​ൽ​കാ​ൻ എം​എ​ൽ​എ കെ.​ടി ജ​ലീ​ൽ കൊ​ച്ചി​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ൽ. മ​ല​പ്പു​റം എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് 300 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വ് ന​ൽ​കാ​നാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.50 ന് ​ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​ണ് ജ​ലീ​ൽ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​ക​ൻ ആ​ഷി​ഖ്, സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ജ​ലീ​ൽ ആ​രോ​പി​ച്ചി​രു​ന്നു. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ഓ​ഹ​രി മ​ല​പ്പു​റ​ത്തെ​ത്തി​യെ​ന്നാ​യി​രു​ന്നു മു​ൻ മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.