ഓ​ച്ചി​റ​യി​ൽ ക​ട​ലി​ൽ‌ വ​ള്ളം മ​റി​ഞ്ഞു; നാ​ല് പേ​ർ മ​രി​ച്ചു, ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം

02:35 PM Sep 02, 2021 | Deepika.com
കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ ക​ട​ലി​ൽ​പ്പോ​യ വ​ള്ളം മ​റി​ഞ്ഞ് നാല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. സു​നി​ൽ​ദ​ത്ത്, സു​ദേ​വ​ൻ, ത​ങ്ക​പ്പ​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​രി​ക്കേ​റ്റ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​റ​യി​ൽ​ക്ക​ട​വ്, ആ​റാ​ട്ടു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ വ​ലി​യ​ഴീ​ക്ക​ൽ പൊ​ഴി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വ​ള്ള​ത്തി​ൽ 16 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓം​കാ​ര എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വ​ലി​യ​ഴീ​ക്ക​ൽ പൊ​ഴി​ക്കു സ​മീ​പം ക​ഴി​ഞ്ഞ മാ​സ​വും അ​പ​ക​ടം ന​ട​ന്നി​രു​ന്നു. മ​ണ​ൽ​ത്തി​ട്ട​യി​ൽ ബോ​ട്ട് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.