താ​ലി​ബാ​ന് കീ​ഴ​ട​ങ്ങി​ല്ല: പ​ഞ്ച്ഷീ​ർ പ്ര​വി​ശ്യാ നേ​താ​വ്

11:08 AM Sep 02, 2021 | Deepika.com
കാ​ബൂ​ൾ: താ​ലി​ബാ​നു മു​ന്നി​ൽ ഒ​രി​ക്ക​ലും കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് പ​ഞ്ച്ഷീ​ർ പ്ര​വി​ശ്യാ നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദ്. താ​ൻ പ​ഞ്ച്ഷീ​റി​ലു​ണ്ടെ​ന്നും ഇ​വി​ടെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വി​റ്റ​റ​ലാ​യി​രു​ന്നു അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ പ്ര​തി​ക​ര​ണം.

ത​ന്നെ വ​ധി​ക്കാ​ൻ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് അ​ഹ​മ്മ​ദ് മ​സൂ​ദി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദ് മ​സൂ​ദു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും താ​ജി​ക്കി​സ്ഥാ​നി​ലെ അ​ഫ്ഗാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് സോ​ഹി​ർ അ​ഗ്ബാ​ർ സ്പു​ട്നി​ക് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

താ​ലി​ബാ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ത്ത ഏ​ക പ്ര​വി​ശ്യ​യാ​ണ് പ​ഞ്ച്ഷീ​ർ. മു​ൻ​പ് ന​ട​ന്ന യു​ദ്ധ​ങ്ങ​ളി​ലും സോവിയറ്റ് സൈ​ന്യ​ത്തി​നോ താ​ലി​ബാ​നോ പ​ഞ്ച്ഷീ​റി​ൽ ക​ട​ക്കാ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ച്ഷീ​റി​ൽ താ​ലി​ബാ​ൻ ഗ​വ​ർ​ണ​റെ നി​യ​മി​ച്ചി​രു​ന്നു. മു​തി​ർ​ന്ന താ​ലി​ബാ​ൻ നേ​താ​വ് അ​മി​ർ ഖാ​ൻ മു​ത്താ​ഖി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.