കോ​വി​ഡ് രേ​ഖ​ക​ളി​ല്ല; കേ​ര​ള​ത്തി​ലെ അ​ധ്യാ​പ​ക​രെ ത​മി​ഴ്നാ​ട് മ​ട​ക്കി​യ​യ​ച്ചു

10:44 AM Sep 02, 2021 | Deepika.com
ഊ​ട്ടി: കേ​ര​ള​ത്തി​ൽ​നി​ന്നും എ​ത്തി​യ അ​ധ്യാ​പ​ക​രെ ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ട​ക്കി​യ​യ​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ വാ​ക്സി​നേ​ഷ​ൻ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ട​ക്കി​യ​യ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

താ​ളൂ​ർ ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ടി​പി​സി​ആ​ർ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ട​തി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ എ​ത്തി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് നീ​ല​ഗി​രി ആ​ർ​ഡി​ഒ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.