രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; 12 ശ​ത​മാ​നം വ​ർ​ധ​ന

10:29 AM Sep 02, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,092 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഇ​ത്ര​യു​മ​ധി​കം വ​ർ​ധി​ക്കു​ന്ന​ത്. ആ​കെ കേ​സു​ക​ളി​ൽ 32,803 എ​ണ്ണ​വും കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

35,181 പേ​ർ രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ 509 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണം 4,39,529 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 3,89,583 സ​ജീ​വ​കേ​സു​ക​ളാ​ണു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 66,30,37,334 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 81,09,244 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.