അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി മ​രി​ച്ചു

09:03 AM Sep 02, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. വി​ൻ​സ്റ്റ​ൺ സ​ലേം മൗ​ണ്ട് താ​ബോ​ർ ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്കൂ​ളി​ലെ ത​ന്നെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യാ​ണ് അ​ക്ര​മി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​രാ​ഴ്ച​യ്ക്കി​ടെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ സ്കൂ​ളി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പാ​ണി​ത്.