പ​രി​ക്ക് വി​ല്ല​നാ​യി; ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ടീ​മി​ൽ ത​മീം ഇ​ക്ബാ​ൽ ഇ​ല്ല

06:25 AM Sep 02, 2021 | Deepika.com
ധാ​ക്ക: ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നാ​യി ത​മീം ഇ​ഖ്ബാ​ൽ ക​ളി​ക്കി​ല്ല. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തു​മൂ​ല​മാ​ണു താ​രം ടീ​മി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. വി​ശ്വ​സ്ത ബാ​റ്റ്സ്മാ​നും ഓ​പ്പ​ണ​റു​മാ​യ ത​മീം ക​ളി​ക്കാ​ത്ത​തു ബം​ഗ്ലാ​ദേ​ശി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണു ത​മീ​മി​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സിം​ബാ​ബ്വെ​യ്ക്കും ഓ​സ്ട്രേ​ലി​യ​യ്ക്കും എ​തി​രാ​യ പ​ര​ന്പ​ര താ​ര​ത്തി​നു ന​ഷ്ട​മാ​യി​രു​ന്നു. "എ​നി​ക്ക് ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​കി​ല്ല. പ​രി​ക്ക് എ​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തെ​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ്. ഞാ​ൻ വി​ര​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രോ​ടു സം​സാ​രി​ച്ചി​ട്ടു​ണ്ട്.'- ത​മീം പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ​വ​ച്ചാ​യി​രു​ന്നു ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗം പെ​രു​കി​യ​തി​നാ​ൽ ലോ​ക​ക​പ്പ് യുഎഇ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നാ​യി 78 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ത​മീം 1758 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.