മാ​സ്ക് ധ​രി​ച്ചി​ല്ല; പ​ട്ടാ​ള​ക്കാ​ര​ന് പോ​ലീ​സു​കാ​രു​ടെ ക്രൂ​ര​മ​ർ​ദ​നം

05:58 AM Sep 02, 2021 | Deepika.com
പാ​റ്റ്ന: മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പ​ട്ടാ​ള​ക്കാ​ര​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്രൂ​ര മ​ര്‍​ദ​നം. ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​വ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. പോ​ലീ​സു​കാ​ര്‍ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ​വ​ന്‍ കു​മാ​ര്‍ ബൈ​ക്കി​ല്‍ ഇ​വി​ടെ എ​ത്തി​യ​ത്. പ​വ​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര്‍ താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ന്നും ഊ​രി മാ​റ്റി.

തു​ട​ര്‍​ന്ന് ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ പോ​ലീ​സു​കാ​ര്‍ പ​വ​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക​തി​രെ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പോ​ലീ​സു​കാ​രെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി മേ​ല​ധി​കാ​രി​ക​ള്‍ അ​റി​യി​ച്ചു.