കോ​ഴി​ക്ക​റി വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

02:11 AM Sep 02, 2021 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ഴി​ക്ക​റി വ​യ്ക്കാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഷ​ഹ​ദോ​ള്‍ ജി​ല്ല​യി​ലെ സെ​മാ​രി​യ​തോ​ള ഗ്രാ​മ​വാ​സി​യാ​യ ക​മ​ലേ​ഷ് കോ​ള്‍(40) ആ​ണ് ഭാ​ര്യ റം​ബാ​യ് കോ​ളി​നെ(23) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 23ന് ​രാ​ത്രി വീ​ട്ടി​ലെ​ത്തി​യ ക​മ​ലേ​ഷ് ഭാ​ര്യ​യോ​ട് കോ​ഴി​ക്ക​റി വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഭാ​ര്യ ഇ​തു വി​സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഒ​ടു​വി​ല്‍ ക​മ​ലേ​ഷ് ഭാ​ര്യ​യെ വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ റം​ബാ​യ് സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. എ​ന്നാ​ല്‍ ഭാ​ര്യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു മ​രി​ച്ചു​വെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. പ​ക്ഷെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ത​ല​യ്‌​ക്കേ​റ്റ അ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​മ​ലേ​ഷ് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.