കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു
12:25 AM Sep 02, 2021 | Deepika.com
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.