വ്യാ​ജ തോ​ക്ക് ലൈ​സ​ന്‍​സ്: അ​ഞ്ച് കാ​ഷ്മീ​രി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ല്‍

10:27 PM Sep 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ലൈ​സ​ന്‍​സി​ല്‍ തോ​ക്ക് കൈ​വ​ശം വെ​ച്ച അ​ഞ്ച് ജ​മ്മു കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്ന് അ​ഞ്ച് ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്കു​ക​ളും 25 റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ക​ര​മ​ന പോ​ലീ​സ് അ​റി​യി​ച്ചു.

ഷൗ​ക്ക​ത്ത​ലി, ഷു​ക്കൂ​ർ അ​ഹ​മ്മ​ദ്, ഗു​ൽ​സ​മാ​ൻ, മു​ഷ്താ​ഖ് ഹു​സൈ​ൻ, മു​ഹ​മ്മ​ദ് ജാ​വേ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ടി​എ​മ്മി​ൽ പ​ണം നി​റ​യ്ക്കു​ന്ന സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ർ. ആ​റ് മാ​സം മു​മ്പ് മ​ഹാ​രാ​ഷ്ട്ര​യി​ലെ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി വ​ഴി​യാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.