തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കി. പിരിച്ച് വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. സർവീസ് ചട്ടം അനുസരിച്ചാണ് കിരണിനെതിരെ നടപടിയെടുത്തത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.
വിസ്മയ കേസ്: കിരണ്‍കുമാറിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കി
09:26 PM Sep 01, 2021 | Deepika.com