ന്യൂഡൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്സിനേഷൻ കൂട്ടണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. തമിഴ്നാടിനും കർണാടകത്തിനുമാണ് നിർദേശം നൽകിയത്.
കോവിഡിന്റെ സംസ്ഥാനാന്തര വ്യാപനം തടയാൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. കേരളത്തിൽ കോവിഡ് വ്യാപനം കുറയാൻ കൂടുതൽ മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം; നിർദേശവുമായി കേന്ദ്രം
09:05 PM Sep 01, 2021 | Deepika.com