അലഹബാദ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശുമാംസം വിറ്റെന്ന കേസിൽ അറസ്റ്റിലായ ആൾക്ക് ജാമ്യം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പശു സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെ കടമയാണ്. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. പശുവിനെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
07:53 PM Sep 01, 2021 | Deepika.com