പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ വി​ചാ​ര​ണ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

07:41 PM Sep 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് അച്ഛനെയും മ​ക​ളെ​യും പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി.

പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ്ര​വൃ​ത്തി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.