ര​ണ്ടു മ​ക്ക​ൾ​ക്കൊ​പ്പം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി​യും മ​രി​ച്ചു

06:58 PM Sep 01, 2021 | Deepika.com
അ​ങ്ക​മാ​ലി: തു​റ​വൂ​ർ പെ​രി​ങ്ങാം​പ​റ​മ്പി​ൽ ര​ണ്ടു മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യും മ​രി​ച്ചു. പെ​രി​ങ്ങാം​പ​റ​മ്പി​ൽ ഏ​ലം​ന്തു​രു​ത്തി വീ​ട്ടി​ൽ അ​നൂ​പി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വാ​ണ് (29) മ​രി​ച്ച​ത്. മ​ക്ക​ളാ​യ ആ​തി​ര (ഏ​ഴ്), അ​രൂ​ഷ് (മൂ​ന്ന്) എ​ന്നി​വ​ർ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്ത് ആ​ദ്യം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ശേ​ഷം അ​ഞ്ജു​വും സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ മൂ​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​ഞ്ജു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നൂ​പ് ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു യു​വ​തി​യെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു.