പാ​ല​ക്കാ​ട്ട് സി​പി​എ​മ്മി​ൽ കൂ​ട്ട ന​ട​പ​ടി

06:13 PM Sep 01, 2021 | Deepika.com
പാ​ല​ക്കാ​ട്: പു​റ​ത്താ​ക്ക​ലും ത​രം​താ​ഴ്ത്ത​ലും അ​ട​ക്കം പാ​ല​ക്കാ​ട് സി​പി​എ​മ്മി​ൽ കൂ​ട്ട ന​ട​പ​ടി. പു​തു​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള ഇ​രു​പ​തോ​ളം പേ​ർ​ക്ക് എ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ണ്ണാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് കൂ​ടു​ത​ൽ ന​ട​പ​ടി നേ​രി​ട്ട​ത്. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് കൂ​ട്ട ന​ട​പ​ടി​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ക​ണ്ണാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​മാ​യ വി. ​സു​രേ​ഷി​നെ പു​തു​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് തീ​രു​മാ​നം. ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി. ​ഗോ​പി​നാ​ഥ​ൻ, വി. ​പ​ത്മ​നാ​ഭ​ൻ, എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യും.

പു​തു​ശേ​രി ഏ​രി​യ സെ​ന്‍റ​ർ അം​ഗ​വും എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി. ​ഹ​രി​ദാ​സ്, പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി. കൊ​ടു​ന്പ് ഏ​രി​യാ ക​മ്മി​റ്റി അം​ഗം രാ​ജ​ൻ അ​ട​ക്കം മ​റ്റ് ഒ​ന്പ​തു​ പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​ക്കു തീ​രു​മാ​ന​മു​ണ്ട്.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്, ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.