പെരുമ്പാവൂർ: സ്പിരിറ്റ് കലർത്തി വില്പനയ്ക്കെത്തിച്ച 2,500 ലിറ്റർ കള്ള് പിടികൂടി. പെരുമ്പാവൂർ തരുത്തിപ്പറന്പിലുള്ള ഇരുനില വീട്ടിൽ നിന്നാണ് കള്ള് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഷാപ്പ് കോൺട്രാക്ടറെ ചേരാനല്ലൂരിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുന്നത്തുനാട് സർക്കിളിന്റെ കീഴിൽ അഞ്ച് ഷാപ്പുകളാണ് ഇയാൾക്കുള്ളത്. ഇവിടെ നൽകിയിരുന്ന കള്ളിനെക്കുറിച്ച് മുൻപും പരാതികൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് കമ്മീഷണറുടെ കീഴിലുള്ള സ്പെഷൽ സ്വകാഡ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ എട്ടോടെയായിരുന്നു പരിശോധന. കള്ളിൽ കലർത്താൻ കൊണ്ടുവന്ന സ്പിരിറ്റ് എവിടെ നിന്നും കിട്ടി എന്നതിനെക്കുറിച്ചും അന്വേഷണം ഉണ്ടാകും.
സ്പിരിറ്റ് കലർത്തിയ 2,500 ലിറ്റർ കള്ള് പിടികൂടി
05:56 PM Sep 01, 2021 | Deepika.com