താ​രി​ഖ് അ​ൻ​വ​റി​നെ​തി​രേ ഗ്രൂ​പ്പു​ക​ൾ; പ​ക്ഷ​പാ​തം കാ​ട്ടു​ന്നു

01:15 PM Sep 01, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റി​നെ​തി​രേ സം​യു​ക്ത പ​രാ​തി​യു​മാ​യി എ, ​ഐ ഗ്രൂ​പ്പു​ക​ൾ. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​യാ​യ താ​രി​ഖ് സം​ഘ​ട​നാ വി​ഷ​യ​ത്തി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​ണ് ഗ്രൂ​പ്പ് നേ​താ​ക്ക·ാ​രു​ടെ ആ​രോ​പ​ണം. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഒ​രു​വേ​ള താ​രി​ഖി​നെ ബ​ഹി​ഷ്ക​രി​ക്കാ​ൻ പോ​ലും ഗ്രൂ​പ്പു​ക​ൾ സം​യു​ക്ത​മാ​യി ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട​നാ വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്നും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് താ​രി​ഖി​നെ​തി​രേ പ​ര​സ്യ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന് ഗ്രൂ​പ്പു​ക​ൾ തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ഡി​സി​സി പു​ന​സം​ഘ​ട​നാ ച​ർ​ച്ച​ക​ൾ എ​ഐ​സി​സി പ്ര​തി​നി​ധി മോ​ശ​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചു.