ബ്രഡ് ഇനി പഴയ ബ്രഡ് അല്ല! ഇനി സോഫ്റ്റ് ആകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍!

01:55 PM Sep 01, 2021 | Deepika.com
ന്യൂഡൽഹി: മിക്കവരുടെയും ഇഷ്ടഭക്ഷണമായ ബ്രഡിനെ കൈകാര്യം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. വി​വി​ധ ഫ്‌​ളേ​വ​റു​ക​ളി​ലു​ള്ള 14 ത​രം ബ്രെ​ഡു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നും നി​ല​വാ​ര​ത്തി​നും ക​ര്‍ശ​ന മാ​ര്‍ഗ ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ക​ര​ട് നി​യ​മം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്‍റെ പ​രി​ഗ​ണ​ന​യിലെത്തി.

പല രൂപത്തിൽ

തി​ര​ക്കു​ള്ള സു​പ്ര​ഭാ​ത​ങ്ങ​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് ഒ​രെ​ളു​പ്പ​വ​ഴി തേ​ടു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ഓ​ടി​യെ​ത്തു​ന്ന ഒ​രു​ത്ത​ര​മാ​ണ് ബ്രെ​ഡ്. തി​ര​ക്കു​ക​ള്‍ക്കും ജീ​വി​ത​ത്തി​നും ഇ​ട​യി​ലു​ള്ള നെ​ട്ടോ​ട്ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​ഹാ​രം അ​ല്‍പം ഫാ​സ്റ്റ് ആ​യേ മ​തി​യാ​കൂ എ​ന്നു വ​ന്ന​തോ​ടെ​യാ​ണ് ബ്രേ​ക്ക് ഫാ​സ്റ്റി​നു​ള്ള തീ​ന്‍മേ​ശ​യി​ലേ​ക്കു ഫാ​സ്റ്റ് ഫു​ഡ് ആ​യി ബ്രെ​ഡ് അ​വ​ത​രി​ക്കു​ന്ന​ത്. ബ്രെ​ഡു​ക​ള്‍ക്ക് ആ​വ​ശ്യ​മേ​റി​യ​തോ​ടെ പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​വ അ​വ​ത​രി​ക്കാ​ന്‍ തു​ട​ങ്ങി.

ഫ്ളേവറുകൾ

അ​ങ്ങ​നെ​യാ​ണ് പ​ണ്ടേ ന​മു​ക്കു പ​രി​ചി​ത​മാ​യി​രു​ന്ന മോ​ഡേ​ണ്‍ ബ്ര​ഡി​ല്‍ നി​ന്നൊ​ക്കെ ഏ​റെ മു​ന്നോ​ട്ടോ​ടി പ​ല ഫ്‌​ളേ​വ​റു​ക​ളി​ല്‍ ബ്രെ​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. വീ​റ്റ് ബ്ര​ഡ്, ബ്രൗ​ണ്‍ ബ്രെ​ഡ്, വൈ​റ്റ് ബ്രെ​ഡ്, മ​ള്‍ട്ടി ഗ്രെ​യി​ന്‍ ബ്രെ​ഡ്, ഗാ​ര്‍ലി​ക് ബ്രെ​ഡ്, എ​ഗ് ബ്രെ​ഡ്, ഓ​ട്ട് മീ​ല്‍ ബ്രെ​ഡ്, മി​ല്‍ക്ക് ബ്രെ​ഡ്, ചീ​സ് ബ്രെ​ഡ് അ​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള ബ്രെ​ഡു​ക​ള്‍.

വെളുത്തുള്ളിയുണ്ടോ?

എ​ന്നാ​ല്‍, ഗാ​ര്‍ലി​ക് ബ്രെ​ഡി​ല്‍ ശ​രി​ക്കും ഗാ​ര്‍ലി​ക് ഉ​ണ്ടോ. ക​ഴി​ക്കു​മ്പോ​ള്‍ ഒ​രു രു​ചി തോ​ന്നു​ന്നു എ​ന്ന​ല്ലാ​തെ യ​ഥാ​ര്‍ഥ വെ​ളു​ത്തു​ള്ളി​യു​മാ​യി ഇ​തി​ന് എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ. അ​തോ, വെ​ളു​ത്തു​ള്ളി എ​ന്ന​ത് ഒ​രു വി​ശ്വാ​സം മാ​ത്ര​മാ​ണോ.

ഈ ​സം​ശ​യ​ത്തി​ന് അ​ടി​യ​വ​ര​യി​ട്ടു കൊ​ണ്ട് സ്‌​പെ​ഷ്യ​ല്‍ ബ്ര​ഡു​ക​ളി​ല്‍ ഒ​രു ക​ണ്ണു വയ്​ക്കാ​ന്‍ ത​ന്നെ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. വി​വി​ധ ഫ്‌​ളേ​വ​റു​ക​ളി​ലു​ള്ള 14 ത​രം ബ്രെ​ഡു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നും നി​ല​വാ​ര​ത്തി​നും ക​ര്‍ശ​ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ക​ര​ട് നി​യ​മം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇല്ലാതെ പറ്റില്ല

ഫു​ഡ് സെ​യ്ഫ്റ്റി ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ര്‍ഡ്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഭ​ക്ഷ്യ സു​ര​ക്ഷ അ​ഥോ​റി​റ്റി) ആ​ണ് വി​വി​ധ ത​രം ബ്രെ​ഡു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ക​ര​ട് നി​യ​ന്ത്ര​ണ ച​ട്ടം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു ന​ല്‍കി​യി​രി​ക്കു​ന്ന​ത്.​സ്‌​പെ​ഷ്യ​ല്‍ ബ്രെ​ഡു​ക​ള്‍ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഇ​തി​ല്‍ നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും ക​ടു​പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാനി​ച്ച​ത്.

വിലയിലും പിടിവീഴും

ഗാ​ര്‍ലി​ക് ബ്രെ​ഡി​ല്‍ ഒ​രു ക​ഷ​ണം വെ​ളു​ത്തു​ള്ളി പോ​യി​ട്ട് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​കൃ​തി ദ​ത്ത​മാ​യ എ​ന്തെ​ങ്കി​ലും ചേ​രു​വ എ​ങ്കി​ലും ചേ​ര്‍ത്തി​ട്ടു​ണ്ടോ എ​ന്നു പോ​ലും വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഉ​റ​പ്പി​ല്ല. അ​തി​നാ​ലാ​ണ് ഇ​ത്ത​രം ബ്രെ​ഡു​ക​ളു​ടെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കാ​നും ക​ര്‍ശ​ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നും ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച​തെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പറയുന്നു.

ഇ​ത്ത​രം സ്‌​പെ​ഷ്യ​ല്‍ ബ്രെ​ഡു​ക​ളു​ടെ വി​ല​യും സാ​ധാ​ര​ണ ബ്രെ​ഡു​ക​ളു​ടെ വി​ല​യേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ്. അ​തി​നാ​ല്‍ വി​ല​യി​ലും നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷ അ​ഥോ​റി​റ്റി പ​റ​ഞ്ഞു.

പ​റ​ഞ്ഞാ​ല്‍ പോ​ര

​ഭ​ക്ഷ്യ സു​ര​ക്ഷ അ​ഥോ​റി​റ്റി​യു​ടെ ക​ര​ട് നി​യ​മ​ത്തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ സ്‌​പെ​ഷ്യ​ല്‍ ബ്രെ​ഡു​ക​ളു​ടെ ഉ​ദ്പാ​ദ​ന​ത്തി​ല്‍ ക​ര്‍ശ​ന നി​ബ​ന്ധ​ന​ക​ള്‍ നി​ല​വി​ല്‍ വ​രും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഗാ​ര്‍ലി​ക് ബ്രെ​ഡ് എ​ന്ന് പേ​രു മാ​ത്രം പോ​ര അ​തി​ല്‍ വെ​ളു​ത്തു​ള്ളി​യു​ടെ അം​ശ​മെ​ങ്കി​ലും ചേ​ര്‍ത്തി​രി​ക്ക​ണം. ഓ​ട്ട് മീ​ല്‍ ബ്രെ​ഡി​ല്‍ 15 ശ​ത​മാ​നം എ​ങ്കി​ലും ഓ​ട്ട്‌​സ് അ​ട​ങ്ങി​യി​രി​ക്ക​ണം. ഗാ​ര്‍ലി​ക് ബ്രെ​ഡി​ല്‍ ര​ണ്ട് ശ​ത​മാ​നം എ​ങ്കി​ലും വെ​ളു​ത്തു​ള്ളി​യും ചേ​ര്‍ക്ക​ണം.​

തേനും പാലും വേണം

പൂ​ര്‍ണ​മാ​യും ഗോ​ത​മ്പ് കൊ​ണ്ട് മാ​ത്രം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വോ​ള്‍ വീ​റ്റ് ബ്ര​ഡി​ന്റെ കാ​ര്യം ക​ര​ട് നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ല്‍ എ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്. വോ​ള്‍ വീ​റ്റ് ബ്രെ​ഡി​ല്‍ 75 ശ​ത​മാ​ന​വും ഗോ​ത​മ്പ് ത​ന്നെ​യാ​യി​രി​ക്ക​ണം. മ​ള്‍ട്ടി ഗ്രെ​യി​ന്‍ ബ്ര​ഡി​ല്‍ ഗോ​ത​മ്പി​ന് പു​റ​മേ 20 ശ​ത​മാ​ന​ത്തോ​ളം മ​റ്റു ധാ​ന്യ​പ്പൊ​ടി​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

മി​ല്‍ക്ക് ബ്രെ​ഡി​ല്‍ ആ​റു ശ​ത​മാ​നം പാ​ലും ഹ​ണി ബ്രെ​ഡി​ല്‍ അ​ഞ്ചു ശ​ത​മാ​നം തേ​നും ചീ​സ് ബ്രെ​ഡി​ല്‍ പ​ത്തു ശ​ത​മാ​നം വെ​ണ്ണ​യും ഒ​റി​ഗാ​നോ ബ്രെ​ഡി​ൽ രണ്ടു ശതമാനം പച്ചമരുന്നും ചേ​ര്‍ത്തി​രി​ക്ക​ണം.

പ​ഴ​ങ്ങ​ളു​ടെ​യും പ്രോ​ട്ടീ​നു​ക​ളു​ടെ​യും മ​റ്റ് പ്ര​ത്യേ​ക ധാ​ന്യ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ബ്രെ​ഡു​ക​ളി​ല്‍ സാ​ധാ​ര​ണ ധാ​ന്യ​പ്പൊ​ടി​ക്കു പു​റ​മേ 20 ശ​ത​മാ​ന​ത്തോ​ളം പ​ഴ​ങ്ങ​ളും പ്രോ​ട്ടീ​നു​ക​ളും ഉ​ള്‍പ്പ​ടെ​യു​ള്ള​വ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

നമുക്കും പറയാം

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ ക​ര​ട് നി​യ​ന്ത്ര​ണ ച​ട്ടം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​ഭി​പ്രാ​യം പ​റ​യാ​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. കു​ത്ത​ക ക​മ്പ​നി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബ്രാ​ന്‍ഡ​ഡ് ബ്രെ​ഡു​ക​ളു​ടെ ഉ​ള്ള​ട​ക്ക​വും ചേ​രു​വ​ക​ക​ളും സം​ബ​ന്ധി​ച്ചു സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഒ​രു വി​വ​ര​വു​മി​ല്ല. പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​ക്കു​ന്ന ബ്രെ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും നി​ല​വി​ല്‍ നി​യ​മ​പ​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ കൊ​ണ്ടോ പ​രി​ശോ​ധ​ന​ക​ള്‍ കൊ​ണ്ടോ മാ​ത്രം ഇ​ത്ത​രം ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പു വ​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

- സെ​ബി മാ​ത്യു