വ്യാജ ടെലിഫോൺ എക്സ്ചേഞ്ചിൽ "സ്വർണ സിമ്മുകൾ'! റസാലിനെ ചോദ്യംചെയ്യും

12:20 PM Sep 01, 2021 | Deepika.com
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ മ​നഃസാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നെ ചോ​ദ്യംചെ​യ്യാ​ന്‍ സി​ബ്രാ​ഞ്ച് സം​ഘം തെ​ല​ങ്കാ​ന​യി​ലേ​ക്ക്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന ​പ്ര​തി​യു​ടെ സു​ഹൃ​ത്തും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് റ​സാ​ലി​നെ ചോ​ദ്യം ചെ​യ്യാ​നാ​യാ​ണ് മ​റ്റെ​ന്നാ​ള്‍ സി​ബ്രാ​ഞ്ച് സം​ഘം തെ​ല​ങ്കാ​ന​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്.

വി​ദേ​ശ​ത്തു​നി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്കു ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ത്തി​ക്കു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യംചെ​യ്യ​ല്‍.

സമാന്തര എക്സ്ചേഞ്ച്

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ലു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തു സ​ജീ​വ​മാ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന​തും റ​സാ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ അറിയാം.

ഇ​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. ചില ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും രാ​ഷ്‌ട്രീയ നേ​താ​ക്ക​ള്‍​ക്കും വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. "അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ ' തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ നേ​താ​ക്ക​ള്‍ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ഷ്‌ട്രീയ വി​വാ​ദ​മാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യുണ്ട്.

സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് കേ​സി​ന് തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടന്നു ബി​ജെ​പി നേ​ര​ത്തെത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം രാ​ഷ്‌ട്രീയ നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​കളെ​യും ബ​ന്ധ​പ്പെ​ട്ട​താ​യു​ള്ള വി​വ​ര​വും റ​സാ​ലി​ല്‍നി​ന്നു സി​ബ്രാ​ഞ്ച് സം​ഘം ചോ​ദി​ച്ച​റി​യും.

ക​സ്റ്റം​സും രംഗത്ത്

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണ​ക​ട​ത്തി​വ​രു​ടെ​യും അ​ത് കൈ​പ്പ​റ്റി​യ​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ത്തു​ള്ള സി​മ്മു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ണി​പ്പൂ​ര്‍, ഝാ​ര്‍​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പേ​രി​ലു​ള്ള സിം​കാ​ര്‍​ഡു​ക​ളാ​ണ് ചി​ല പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കു​ള്ള കോ​ഴി​ക്കോ​ട്, കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്ര​തി​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള സി​മ്മാ​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സിം​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത​ല്ലന്നു വ്യ​ക്ത​മാ​യി.

വെറും സിം അല്ല

എ​ന്നാ​ല്‍ സി​മ്മി​നെ​കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചി​ല്ല. മ​ണി​പ്പൂ​രി​ല്‍നി​ന്നു​ള്ള​യാ​ളു​ടെ പേ​രി​ലു​ള്ള സിം ​ഉ​പ​യോ​ഗി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​യെ​ന്നു ക​സ്റ്റം​സ് ക​രു​തി. കോ​ട​തി​യി​ലും ഇ​ക്കാ​ര്യം ക​സ്റ്റം​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍, സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ക​സ്റ്റം​സ് മ​ന​സി​ലാ​ക്കു​ന്ന​ത്.

റ​സ​ലി​നെ സി​ബ്രാ​ഞ്ച് ചോ​ദ്യംചെ​യ്യു​ന്ന​തി​ലൂ​ടെ ന​യ​ത​ന്ത്ര കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ റ​സ​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നും ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.


സിം ​ശേഖരം

കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സി​മ്മു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തു മു​ഹ​മ്മ​ദ് റ​സാ​ലാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റും പേ​രി​ലാ​ണ് നൂറു കണക്കിനു സിം ​കാ​ര്‍​ഡു​ക​ള്‍ ഒ​രു​മി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​നു സി​മ്മു​ക​ള്‍ എ​ത്തി​ക്കു​ന്ന റ​സാ​ലി​നെക്കു​റി​ച്ചു കോ​ഴി​ക്കോ​ട്ടെ കേ​സി​ല്‍ പി​ടി​യി​ലാ​വാ​നു​ള്ള ചാ​ല​പ്പു​റം സ്വ​ദേ​ശി ഷ​ബീ​ര്‍ അ​റി​യു​ക​യും സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചി​ലേ​ക്ക് സി​മ്മു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സിം​ കാ​ര്‍​ഡു​ക​ള്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തു റ​സ​ലാ​ണെ​ന്നാ​ണ് സി​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ടുനി​ന്നു ​മാ​ത്രം 750 സിം​ കാ​ര്‍​ഡു​ക​ളാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്.

കെ. ​ഷി​ന്‍റു​ലാ​ല്‍