തിരുവനന്തപുരം: പാങ്ങോട് കരസേനാ സ്റ്റേഷന് യാതൊരു വിധത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ചില ഓണ്‍ലൈൻ മാധ്യമങ്ങളാണ് സുരക്ഷാ ഭീഷണിയെന്ന വാർത്ത നൽകിയത്. വിവിധ സേന വിഭാഗങ്ങളുമായി ആശയവിനിമയം നടത്തിയപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണിതെന്ന് വ്യക്തമായിട്ടുണ്ടെന്നും വ്യാജവാർത്ത നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
പാങ്ങോട് കരസേനാ സ്റ്റേഷന് സുരക്ഷാ ഭീഷണിയില്ലെന്ന് പ്രതിരോധ വക്താവ്
11:24 PM Aug 31, 2021 | Deepika.com