വീ​ണ്ടും ഇ​ര​ട്ട മെ​ഡ​ല്‍; ടോ​ക്കി​യോ​യി​ല്‍ കു​തി​പ്പ് തു​ട​ര്‍​ന്ന് ഇ​ന്ത്യ

08:47 PM Aug 31, 2021 | Deepika.com
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് പ​ത്താം മെ​ഡ​ൽ. ഹൈ​ജ​മ്പി​ലാ​ണ് ഇ​ന്ത്യ ഏ​റ്റ​വും അ​വ​സാ​ന​മാ​യി ഇ​ര​ട്ട മെ​ഡ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ ഹൈ​ജ​മ്പ് ടി63 ​വി​ഭാ​ഗ​ത്തി​ല്‍ മാ​രി​യ​പ്പ​ന്‍ ത​ങ്ക​വേ​ലു വെ​ള്ളി മെ​ഡ​ല്‍ നേ​ടി. മാ​രി​യ​പ്പ​നൊ​പ്പം മ​ത്സ​രി​ച്ച ഇ​ന്ത്യ​ന്‍ താ​രം ശ​ര​ത് കു​മാ​റി​നാ​ണ് വെ​ങ്ക​ലം.

സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യ 1.86 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യാ​ണ് ത​ങ്ക​വേ​ലു മാ​രി​യ​പ്പ​ന്‍ വെ​ള്ളി നേ​ടി​യ​ത്. 2016ല്‍ ​ബ്ര​സീ​ലി​ല്‍ വെ​ച്ച് ന​ട​ന്ന റി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ദ്ദേ​ഹം സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.