സ്വ​ർ​ണ​ക്ക​ട​ത്ത് ത​ട​യാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

08:41 PM Aug 31, 2021 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് ത​ട​യാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ക​സ്റ്റം​സ് ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​ട്ടും നി​ര​ന്ത​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും സ്വ​ര്‍​ണ​ക്ക​ട​ത്തു ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ക​യാ​ണ്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് ഇ​തു നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് സിം​ഗി​ള്‍ ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. അ​ർ​ജു​ൻ ആ​യ​ങ്കി 60 ദി​വ​സം റിമാൻഡിൽ ക​ഴി​ഞ്ഞി​ട്ടും ക​സ്റ്റം​സ് കു​റ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ന്ന വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് വി. ​ഷെ​ര്‍​സി ജാ​മ്യം ന​ല്‍​കി​യ​ത്. മൂ​ന്നു മാ​സ​ത്തേ​ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.