തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. പരീക്ഷകൾക്കിടയിൽ ഇടവേള ഇല്ലാത്തത് വിദ്യാർഥികളെ വലയ്ക്കുന്നുവെന്ന പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്. ആറു മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം ആറ് മുതൽ 27 വരെയാകും. ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എന്നത് ഏഴ് മുതൽ 27 വരെയാകും.
ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്.
പ്ലസ് വൺ പരീക്ഷ ടൈംടേബിൾ പുതുക്കി; പരീക്ഷകൾക്കിടയിലെ ഇടവേള വർധിപ്പിച്ചു
07:37 PM Aug 31, 2021 | Deepika.com