രാ​ജ്യ​ത്ത് 30,941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

12:46 PM Aug 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 30,941 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യെ​ക്കാ​ൾ 27.9 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം. 3.70 ല​ക്ഷം ആ​ളു​ക​ൾ നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ണ്ട്.

24 മ​ണി​ക്കൂ​റി​നി​ടെ 350 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 36,275 പേ​ർ കോ​വി​ഡി​ൽ നി​ന്നും മു​ക്ത​രാ​യി. രാ​ജ്യ​ത്ത് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ. 19,622 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. തി​ങ്ക​ളാ​ഴ്ച 3,741 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.