കോഴിക്കോട്: ഡിസിസി അധ്യക്ഷ പദവി ലഭിക്കാത്തതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട പാലക്കാട്ടെ നേതാവ് എ.വി.ഗോപിനാഥിന് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കെ.മുരളീധരൻ എംപി. ഗോപിനാഥിന്റെ വാതിലുകൾ അടഞ്ഞിട്ടില്ല. അദ്ദേഹവുമായി ചർച്ചയ്ക്ക് തയാറാണെന്നും മുരളീധരൻ വ്യക്തമാക്കി.
കോണ്‍ഗ്രസിൽ ഒരു പൊട്ടിത്തെറിയും ഉണ്ടാകില്ല. ആർഎസ്പി ഉന്നയിച്ച വിമർശനങ്ങൾ പരിശോധിക്കും. ആർഎസ്പി മുന്നണി വിടുമെന്ന പ്രചരണം ശരിയല്ല. വിമർശനങ്ങൾ പരിശോധിക്കാൻ ആർഎസ്പിയുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ആർഎസ്പി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരേ ഷിബു ബേബി ജോൺ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണമുണ്ടായത്. യുഡിഎഫ് മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നുമായിരുന്നു ഷിബുവിന്റെ വിമർശനം.
ഗോപിനാഥിന് തിരിച്ചുവരാം; ആർഎസ്പി മുന്നണി വിടില്ല: മുരളീധരൻ
10:58 AM Aug 31, 2021 | Deepika.com